2 Shutters Of Idamalayar Dam Lifted; Mullaperiyar, Idukki Dam Shutters Raised Further | ഇടമലയാര്‍ അണക്കെട്ടില്‍ റൂള്‍ കര്‍വ് പിന്നിട്ടതിനാല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിന്റെ സ്പില്‍വേയുടെ രണ്ട്, മൂന്ന് ഷട്ടറുകളാണ് തുറന്നത്. 25 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 50 മുതല്‍ 100 ക്യുമെക്‌സ് വെള്ളമാണ് ഒഴുക്കുന്നത്.മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാല്‍ കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കുന്നത് തുടരുകയാണ്.ഇടുക്കി അണക്കെട്ടില്‍ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടി. ഇന്ന് രണ്ടു തവണ ആയി സെക്കന്‍ഡില്‍ അമ്പതിനായിരം ലിറ്റര്‍ ജലം കൂടി അധികമായി തുറന്നുവിട്ടു
#IdamalayarDam #Mullaperiyardam #KeralaRain